Connect with us

quarantine-free entry

99 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ പ്രവേശനാനുമതി

മേയില്‍ ഏര്‍പ്പെടുത്തിയ പ്രവേശന നിയന്ത്രണമാണ് സര്‍ക്കാര്‍ ഇന്ന്  എടുത്തുമാറ്റിയത്

Published

|

Last Updated

ന്യൂഡല്‍ഹി | 99 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ തന്നെ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി. അമേരിക്ക, യു കെ, യു എ ഇ, ഖത്വര്‍, ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരത്തില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. അംഗീകൃത വാക്‌സീനുകളില്‍ ഒന്ന് മുഴുവന്‍ ഡോസും സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാം.

മേയില്‍ ഏര്‍പ്പെടുത്തിയ പ്രവേശന നിയന്ത്രണമാണ് സര്‍ക്കാര്‍ ഇന്ന്  എടുത്തുമാറ്റിയത്. 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും മുഴുവന്‍ ഡോസുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും രാജ്യത്ത് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കാറ്റഗറി എയില്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവര്‍ക്കാണ് നിയന്ത്രണങ്ങള്‍ നീക്കിയിട്ടുള്ളത്.

Latest