Connect with us

Kerala

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആദിവാസി കുഞ്ഞ് മരിച്ചു

പോസ്റ്റ്‌മോർട്ടത്തിലാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആണ് കുഞ്ഞ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

Published

|

Last Updated

കോന്നി | മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ 11 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പത്തനംതിട്ടയിലെ ആരുവാപ്പുലം പഞ്ചായത്തിലെ കോട്ടാംപാറ ആദിവാസി കോളനിയിൽ ആയിരുന്നു സംഭവം. മലമ്പണ്ടാര വിഭാഗത്തിൽ പെടുന്ന കോട്ടാംപാറ ആദിവാസി കോളനിയിലെ പത്മനാഭൻ- വിലാസിനി ദമ്പതികളുടെ പെൺകുഞ്ഞ് ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഉറങ്ങിയ ശേഷം അടുത്ത ദിവസം രാവിലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആണ് കുഞ്ഞ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.