National
അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ സൂക്ഷമ പരിശോധന നടത്തും: സെബി
അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ വില ഉയര്‍ത്തി കാണിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തതായി കാണിക്കുന്നു.

ന്യൂഡല്‍ഹി| അദാനി ഗ്രൂപ്പിന്റെ ഇടപാടുകളില്‍ സൂക്ഷ്മപരിശോധന നടത്തുന്നതായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). യുഎസ് ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ വില ഉയര്‍ത്തി കാണിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തതായി കാണിക്കുന്നു. ഇതോടെ വന്‍ ഇടിവാണ് അദാനി ഓഹരികളില്‍ ഉണ്ടായത്.
അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സ്ഥാപനത്തിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ് ഇന്നും തുടരുന്നു. വമ്പന്‍ തിരിച്ചടിയാണ് ഇന്നും അദാനി ഗ്രൂപ്പ് നേരിട്ടത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനിക്കുണ്ടായത് 2.35 ലക്ഷം കോടിയുടെ ഇടിവാണ്. ഇതിനെ തുടര്‍ന്ന് ലോകത്തെ ധനികരുടെ പട്ടികയിലും അദാനിക്ക് വന്‍ തിരിച്ചടിയുണ്ടായി. ഫോര്‍ബ്‌സിന്റെ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി 7 ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.