Connect with us

vijay babu case

നടിയെ ബാലാത്സംഗം ചെയ്ത കേസ്: വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം

ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം

Published

|

Last Updated

കൊച്ചി | യുവനടി നല്‍കിയ പീഡന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു വിജയ് ബാബുവിന്റെ വാദം. ഇപ്പോഴത്തെ പരാതി ബ്ലാക്ക്‌മൈലിംഗിന്റെ ഭാഗമാണ്. സിനിമയില്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. പരാതിക്കാരിയായ നടിയുമായി തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും വിജയ് ബാബു കോടതിയില്‍ വാദിച്ചു. നടിക്ക് തനിക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങളെല്ലാം അദ്ദേഹം നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സാങ്കേതികമായി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

 

---- facebook comment plugin here -----

Latest