Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: തന്നെ അറിയില്ലെന്ന ദിലീപിന്റെ വാദം തള്ളി പള്‍സര്‍ സുനി

ദിലീപിനെ സുനിക്കറിയാം, കണ്ടിട്ടുണ്ടെന്നും സുനിയുടെ അഭിഭാഷകന്‍. സുനിക്ക് ഈ കേസില്‍ പങ്കില്ല.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വാദം തള്ളി പള്‍സര്‍ സുനി. തന്നെ അറിയില്ലെന്ന വാദമാണ് തള്ളിയത്. ദിലീപിനെ സുനിക്കറിയാം, കണ്ടിട്ടുണ്ടെന്നും സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് കുറുപ്പ് പറഞ്ഞു.

സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. എന്നാല്‍, സുനിക്ക് ഈ കേസില്‍ പങ്കില്ല. ദിലീപിന്റെയും സുനിയുടെയും ഫോണ്‍ ലൊക്കേഷന്‍ ഒരു സ്ഥലത്താണെന്ന് പോലീസ് പറയുന്നത് ശരിയല്ല. അത് സുനിയുടെ ഫോണ്‍ അല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

നാളെയാണ് നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക.

 

---- facebook comment plugin here -----

Latest