Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതിയില്‍ ദിലീപിന്റെ സത്യവാങ്മൂലം

കാവ്യാ മാധവന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യരുത്. വിസ്താരത്തിന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ വ്യാജമാണെന്നും ദിലീപ്

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ്. കാവ്യാ മാധവന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യരുത്. വിസ്താരത്തിന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ വ്യാജമാണെന്നും ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കാവ്യാ മാധവന്റെ പിതാവിനെയും മാതാവിനെയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ദിലീപിന്റെ വാദങ്ങള്‍ വെള്ളിയാഴ്ച ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബഞ്ച് പരിഗണിക്കും.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്.

വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണ്. ഫെഡറല്‍ ബേങ്കില്‍ ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.