Connect with us

Kerala

കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

കൊച്ചി |  ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.

 

അതേ സമയം കാര്‍ തകര്‍ത്ത കേസില്‍ കക്ഷി ചേരാന്‍ ജോജു അപേക്ഷ നല്‍കി. കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് ഏകദേശ ധാരണയായിരുന്നു. എന്നാല്‍ ചര്‍ച്ചക്ക് പിന്നാലെ ചില നേതാക്കള്‍ വീണ്ടും രൂക്ഷവിമര്‍ശനം നടത്തിയതോടെ നടന്‍ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. വൈറ്റിലയിലെ സംഭവത്തിന് ശേഷവും വ്യക്തികേന്ദ്രീകൃതമായ അധിക്ഷേപം തുടര്‍ന്നെന്നും ഇതില്‍ ഇടപെടല്‍ വേണമെന്നുമാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ ജോജുവിന്റെ ആവശ്യം.