Kerala
പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച നടപടി; ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി
കേസില്‍ പോലീസ് ചുമത്തിയതിനും അപ്പുറം തെളിവുണ്ട്. മോശക്കാരിയാക്കി ചിത്രീകരിച്ചാലും പറയാനുള്ളതെല്ലാം പറയും.

തിരുവനന്തപുരം | പി സി ജോര്‍ജിനെതിരെ വീണ്ടും പരാതിക്കാരി. പീഡന പരാതിയില്‍ നിയമപരമായി പോരാടുമെന്ന് പരാതിക്കാരി പറഞ്ഞു. ജോര്‍ജിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. കേസില്‍ പോലീസ് ചുമത്തിയതിനും അപ്പുറം തെളിവുണ്ട്. മോശക്കാരിയാക്കി ചിത്രീകരിച്ചാലും പറയാനുള്ളതെല്ലാം പറയും.
ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടയാന്‍ ശ്രമിച്ചിരുന്നു. പുറത്തുവന്ന സംഭാഷണം തന്റേതു തന്നെയാണ്. രാഷ്ട്രീയമായി തന്നെ വലിച്ചിഴക്കുന്നതായും പരാതിക്കാരി പറഞ്ഞു.
---- facebook comment plugin here -----