Connect with us

Kerala

വന്യജീവികള്‍ നാട്ടില്‍ പ്രവേശിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചു: മന്ത്രി ശശീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | നാട്ടില്‍ വന്യജീവികള്‍ പ്രവേശിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തിരികെ അയയ്ക്കാന്‍ 13 റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ ഫണ്ടിന്റെ അപര്യാപ്തത പ്രശ്‌നമാകുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി ഇത് ശാശ്വതമായി പരിഹാരിക്കുന്നതിനുള്ള പദ്ധതി തയാറാക്കി വരികയാണെന്നും വ്യക്തമാക്കി.

കാര്‍ഷിക വിളകള്‍ക്കുള്ള നിലവിലെ നഷ്ടപരിഹാര തുക കുറവാണെന്ന് തുറന്നു സമ്മതിച്ച ശശീന്ദ്രന്‍ വിള ഇന്‍ഷ്വറന്‍സ് എടുക്കാന്‍ കര്‍ഷകര്‍ തയാറാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.