Kerala
രാഹുലിനെതിരായ നടപടി ശക്തമായ തീരുമാനം: ശാഫി പറമ്പിൽ എം പി
നടപടി എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബാധകം

കോഴിക്കോട് | രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കോൺഗ്രസ്സ് സസ്‌പെൻഡ് ചെയ്ത നടപടിയെ സ്വാഗതം ചെയ്ത് രാഹുലിൻ്റെ കൂട്ടുകാരൻ കൂടിയായ ശാഫി പറമ്പിൽ എം പി. പാർട്ടി തീരുമാനം പാർട്ടി പ്രസിഡൻ്റ് അറിയിച്ചിട്ടുണ്ട്. ശക്തമായ തീരുമാനമാണ് പാർട്ടി സ്വീകരിച്ചത്. അത് എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബാധകമാണെന്ന് ശാഫി മാധ്യമങ്ങളോട് പറഞ്ഞു.
കെ പി സി സി അധ്യക്ഷൻ പറഞ്ഞതിന് മുകളിൽ താനൊന്നും പറയേണ്ടതില്ലെന്നും ശാഫി പറമ്പിൽ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതികളുടെ ആരോപണങ്ങളിൽ കഴിഞ്ഞ ദിവസം വരെ ശാഫി വ്യക്തമായി പ്രതികരിച്ചിരുന്നില്ല.
---- facebook comment plugin here -----