Connect with us

Kerala

പത്തനംതിട്ട എആർ ക്യാമ്പിൽ അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിപൊട്ടി

തോക്ക് ലോഡ് ചെയ്ത് വെച്ചത് അറിയാതെ മറ്റാരെങ്കിലും ഇത് ഉപയോഗിച്ചിരുന്നെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നു.

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ട എആര്‍ ക്യാമ്പില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി. എസ്‌ഐയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അപകടമൊഴിവായി. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പണം കൊണ്ടുപോകുന്നതിന് കാവല്‍ പോകാനായി ഉപയോഗിക്കുന്ന തോക്ക് ലോഡ് ചെയ്ത വിവരം അറിയിക്കാതെ തോക്ക് ആര്‍മര്‍ എസ്‌ഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ തോക്ക് പരിശോധിക്കുന്നതിനിടെയാണ് വെടിപൊട്ടിയത്.

എസ്‌ഐ തറയിലേക്ക് തോക്കുപിടിച്ച് ട്രിഗര്‍ വലിച്ചപ്പോഴാണ് വെടി പൊട്ടിയത്. വെടി പൊട്ടിയതിനെ തുടര്‍ന്ന് തറ തുളഞ്ഞു.എസ്‌ഐ കൃത്യമായ രീതിയില്‍ പരിശോധന നടത്തിയതുകൊണ്ടാണ് അപകടമൊഴിവായത്.

തോക്ക് ലോഡ് ചെയ്ത് വെച്ചത് അറിയാതെ മറ്റാരെങ്കിലും ഇത് ഉപയോഗിച്ചിരുന്നെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നു.

Latest