Connect with us

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അബദ്ധത്തിൽ വെടിപൊട്ടി. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരന്റെ തോക്കിൽ നിന്നാണ് വെടിയുതിര്‍ന്നത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ ഗാർഡ് റൂമിലായിരുന്നു സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഉള്ളപ്പോഴാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. പതിവുപോലെ  തോക്ക് ഉൾപ്പെടെ ആയുധങ്ങൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചുവെന്നാണ് പോലീസ് പറയുന്നത്. ബുള്ളറ്റ് മാഗസിനുള്ളിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് നിലത്തേക്ക് ചൂണ്ടി തോക്ക് വൃത്തിയാക്കൽ തുടരുന്നതിനിടെയാണ് വെടിപൊട്ടിയതെന്നാണ് വിശദീകരണം.

വീഡിയോ കാണാം

 

Latest