josekmani
സഹോദരങ്ങളുടെ അപകട മരണം: ജോസ് കെ മാണിയുടെ മകനെ അറസ്റ്റ് ചെയ്തുവിട്ടു
ശനിയാഴ്ച രാത്രിയാണ് ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്
കോട്ടയം | സഹോദരങ്ങള്‍ മരിച്ച മണിമല വാഹനാപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എം പിയുടെ മകന്‍ കെ എം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.
അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് കെ എം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നില്‍ ഇവരുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----






