Connect with us

Ongoing News

അബുദാബി ഗ്രാൻഡ് മീലാദ് സമ്മേളനത്തിന് പ്രൗഢ സമാപ്തി 

തിരുവസന്തം 1500

Published

|

Last Updated

അബുദാബി | തിരുവസന്തം 1500 എന്ന ശീർഷകത്തിൽ അബുദാബി ഐ സി എഫ്  നടത്തിവരുന്ന മീലാദ് ക്യാമ്പയിൻ്റെ ഭാഗമായുള്ള ഗ്രാൻ്റ്  മീലാദ് മജിലിസ് സമാപിച്ചു. അബുദാബി ഫോക്‌ലോർ തിയറ്ററിൽ നടന്ന പരിപാടിയിൽ ആയിരങ്ങൾ സംബന്ധിച്ചു.
ബുർദ മജ്ലിസിന് ഉസ്മാൻ സഖാഫി തിരുവത്ര, ഹംസ അഹ്സനി വയനാട് നേതൃത്വം നൽകി. മൗലിദ് സദസിന്  ഹാഫിള് അബ്ദുർറഷീദ് സഖാഫി, ഇബ്രാഹിം സഖാഫി, ഉനൈസ് സഖാഫി, അബ്ദുല്ലത്തീഫ് അസ്ഹരി നേതൃത്വം നൽകി. ഹംസ അഹ്സനി അധ്യക്ഷത വഹിച്ചു. സയ്യിദ് വിപിഎ തങ്ങൾ ദാരിമി ആട്ടീരി മദ്ഹുർറസൂൽ പ്രഭാഷണം നടത്തി. പി വി അബൂബക്കർ മൗലവി, സിദ്ദീഖ് അൻവരി, ഹാഫിള് കൗസർ സഖാഫി, ഹമീദ് ഈശ്വരമംഗലം, ഷാഫി പട്ടുവം, ഫാത്തിമ മൂസ ഹാജി, കാപ്പാട് ഇബ്റാഹീം ഹാജി , അബ്ദുർറഹ്മാൻ ഹാജി (അബൂദാബി സ്റ്റേഷനറി), മുഹമ്മദ് ഉണ്ണി ഹാജി സംബന്ധിച്ചു.
ആയിരങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഉസ്മാൻ സഖാഫി തിരുവത്ര പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഐ സി എഫ് ഇൻറർനാഷണൽ സമിതി പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായിരുന്നു. ഐ സി എഫ്  നാഷണൽ പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോട്  ദുആക്ക് നേതൃത്വം നൽകി. അയ്യായിരത്തിലധികം ഭക്ഷണം വിതരണം നടത്തി.
ഗ്രാൻഡ് മീലാദ് സദസിൽ ഇന്ത്യൻ ഗ്രാൻഡ് മുക്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ വിശ്വാസപൂർവ്വം ബുക്ക് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാനവും നൽകി. സൈനുദ്ദീൻ സഖാഫി, വാസിക് അലി, അബ്ദുൽ ഖാദർ ഹാജി രാമന്തളി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സമ്മാനദാനം വി പി എ തങ്ങൾ ദാരിമി ആട്ടീരി നിർവഹിച്ചു.
മീലാദ് സമിതി കൺവീനർ അയ്യൂബ് ഹാജി കൽപകഞ്ചേരി സ്വാഗതവും ഐ സി എഫ്  റീജിയൻ സെക്രട്ടറി അബ്ദുൽ ഹക്കീം വളക്കൈ നന്ദിയും പറഞ്ഞു.