Oman
പ്രവാസി തൊഴിലാളികളുടെ ഒളിച്ചോടല്‍; പരിഷ്‌കാര നടപടികളുമായി തൊഴില്‍ മന്ത്രാലയം

മസ്‌കത്ത് | സ്പോണ്‍സറുടെ അടുക്കല്‍ നിന്ന് പ്രവാസി തൊഴിലാളികള്‍ ഒളിച്ചോടുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല തീരുമാനം പരിഷ്‌കരിക്കാനുള്ള നടപടിക്രമങ്ങളിലാണെന്ന് തൊഴില്‍ മന്ത്രാലയം ശൂറാ മജ്ലിസിനെ അറിയിച്ചു. തൊഴിലാളികള്‍ ഒളിച്ചോടുന്നതിന്റെ ഉത്തരവാദിത്വം സ്പോണ്‍സര്‍ക്കാണോയെന്ന ചോദ്യത്തിനാണ് മന്ത്രാലയം ഈ മറുപടി നല്‍കിയത്. മറുപടി ഇന്നലെ ചേര്‍ന്ന രണ്ടാം വാര്‍ഷിക സെഷനിലെ 26ാം സാധാരണ ശൂറാ മജ്ലിസ് വിലയിരുത്തി.
ചെയര്‍മാന്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മആവലിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഇന്ധന ഗുണമേന്മ സംബന്ധിച്ച് ഊര്‍ജ മന്ത്രിയുടെ പ്രസ്താവനക്ക് വേണ്ടിയുള്ള അഭ്യര്‍ഥനയും സമിതി ചര്‍ച്ച ചെയ്തു. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ബസുകളില്‍ കുടുങ്ങിപ്പോകുന്നത് സംബന്ധിച്ച ചര്‍ച്ചക്കുള്ള അഭ്യര്‍ഥനയും ചര്‍ച്ചയായി.
---- facebook comment plugin here -----