Connect with us

SCHOOL OPENING

47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്

കൊവിഡ് തുടങ്ങിയ ശേഷം സ്‌കൂളുകള്‍ സമ്പൂര്‍ണമായി തുറക്കുന്നത് ഇതാദ്യം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് മാഹാമാരിയില്‍ രണ്ട് വര്‍ഷത്തിലേറെയായി പ്രതിസന്ധിയിലായിരുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ പൂര്‍ണ അവസ്ഥയിലേക്ക്. രാവിലെ മുതല്‍ സാധാരണ നിലയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. 47 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ന് സ്‌കൂളുകളിലെത്തുക. കൊവിഡ് തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ സമ്പൂര്‍ണ തോതില്‍ തുറക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവര്‍ത്തനം. സംസ്ഥാനത്തെ സി ബി എസ് ഇ സ്‌കൂളുകള്‍ക്കും ഐ സി എസ് ഇ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാധകമാണ്. പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സ്‌കൂളുകള്‍ സജ്ജമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. യൂണിഫോം നിര്‍ബന്ധമല്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.