Connect with us

National

അബ്ദുല്‍ നാസര്‍ മഅദ്നി ആശുപത്രിയില്‍

Published

|

Last Updated

ബെംഗളൂരു | പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദ്നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. യാത്രാവിലക്കുകളോടെ ബെംഗളൂരുവില്‍ കഴിയുന്നതിനിടെയാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. മഅ്ദനിയുടെ ഫേസ് ബുക്ക് പേജ് വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഇന്ന് മഗ്രിബിനോട് അനുബന്ധിച്ച് മഅ്ദനി ഉസ്താദിന് ബി പി ക്രമാതീതമായി ഉയരുകയും ആരോഗ്യനില ആശങ്കാജനകമാകുകയും ചെയ്തതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ കെയറിന് വേണ്ടി ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം ദുആ ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു’ എന്നായിരുന്നു കുറിപ്പ്.

2014 മുതല്‍, സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകളോടെ ജാമ്യത്തില്‍ കഴിയുകയാണ് മഅ്ദനി. 2014ല്‍ മഅദ്നിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

 

---- facebook comment plugin here -----

Latest