Kerala
ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് ഇന്നലെ രാത്രി ബൈക്കപകടത്തില്‍ മരിച്ചു
കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് മരിച്ചത്

കോട്ടയം | ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് എം സി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
എം സി റോഡില്‍ കളിക്കാവിലാണ് ബുധനാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ഒരു ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ജിജോയ്ക്ക് ഒപ്പം ബൈക്കില്‍ ഉണ്ടാരുന്ന യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----