Kerala
മിഠായി നല്‍കി ആറ് വയസുകാരിയെ പീഡിപ്പിച്ചുവന്ന യുവാവ് അറസ്റ്റില്‍
പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തുന്ന പ്രതി കുട്ടിക്ക് മിഠായിയും മറ്റും നല്‍കിയാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു

അടിമാലി | മിഠായിയും മറ്റ് മധുര പലഹാരങ്ങളും നല്‍കി ആറ് വയസുകാരിയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ .മാങ്കുളം മൂത്താശ്ശേരി ആദിവാസി കോളനിയിലെ വിജയകുമാര്‍ (24) നെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തുന്ന പ്രതി കുട്ടിക്ക് മിഠായിയും മറ്റും നല്‍കിയാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്
---- facebook comment plugin here -----