Kannur
കാർ കലുങ്കിൽ ഇടിച്ച് യുവാവ് മരിച്ചു
അപകടത്തിൽ കാർ പൂർണമായും തകർന്നു.

കണ്ണൂർ | കണ്ണവം എടയാർ പതിനേഴാം മൈലിൽ കാർ കലുങ്കിൽ ഇടിച്ച് യുവാവ് മരിച്ചു. പൂഴിയോട് എം സി ഹൗസിൽ സഹൽ (22) ആണ് മരിച്ചത്. സഹോദരൻ സിനാൻ പരുക്കുകളോടെ ചികിത്സയിലാണ്.
ഇന്നലെ രാത്രി 11.30ഓടെ വീടിന് ഏതാനും മീറ്ററുകൾക്ക് അകലെയായിരുന്നു സംഭവം. സഹലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വളരെ പണിപ്പെട്ടാണ് സഹലിനെ പുറത്തെടുത്ത്. സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചത്. വീട്ടിലേക്ക് എത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് അപകടം നടന്നത്.
---- facebook comment plugin here -----