Kerala
മലപ്പുറത്ത് പെയിന്റുമായി പോവുകയായിരുന്ന വാന്‍ കത്തി നശിച്ചു
വാഹനത്തില്‍ നിന്നും പുക ഉയരുന്നതു കണ്ട ഉടന്‍ തന്നെ ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

മലപ്പുറം | മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന മിനി വാന്‍ കത്തി നശിച്ചു. മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡില്‍ വെങ്ങൂരിലാണ് സംഭവം. പെയിന്റുമായി പോകുകയായിരുന്ന വാനാണ് കത്തി നശിച്ചത്.വാഹനത്തില്‍ നിന്നും പുക ഉയരുന്നതു കണ്ട ഉടന്‍ തന്നെ ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.പെയിന്റുള്‍പ്പെടെയുള്ള സാധനങ്ങളായതിനാല്‍ തീ ആളിക്കത്തി. വാന്‍ പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. പെരിന്തല്‍മണ്ണയില്‍ നിന്നു ഫയര്‍ യൂണിറ്റെത്തിയാണ് തീ അണച്ചത്.
---- facebook comment plugin here -----