Kerala
വയനാട്ടിൽ നാട്ടിലിറങ്ങിയ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി
വൈകീട്ട് ആറരയോടെ പ്രദേശത്ത് കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് എത്തി തിരച്ചിൽ നടത്തിയിരുന്നു.
കൽപ്പറ്റ | വയനാട് പനവല്ലിയിൽ നാട്ടിലിറങ്ങിയ കടുവ കൂട്ടിലായി. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെയാണ് നാടിനെ വിറപ്പിച്ച കടുവ കൂട്ടിൽ കുടുങ്ങിയത്.
വൈകീട്ട് ആറരയോടെ പ്രദേശത്ത് കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് എത്തി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ തിരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. തുടർന്ന് ആദണ്ടയിൽ കൂട് സ്ഥാപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്.
---- facebook comment plugin here -----