Connect with us

National

ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു

അഞ്ച് പേരോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്

Published

|

Last Updated

അഹമ്മദാബാദ്|ഗുജറാത്തിലെ അഹമ്മദാബാദില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു.അഞ്ച് പേരോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. അഹമ്മദാബാദിലെ വെജല്‍പൂര്‍ പ്രദേശത്താണ് സംഭവം. കെട്ടിടം ജീര്‍ണാവസ്ഥയിലാണെന്ന് ആദ്യമേ പ്രഖ്യാപിച്ചിരുന്നു അതുകൊണ്ടുതന്നെ ഭൂരിഭാഗം താമസക്കാരും ഇവിടെ നിന്നും ഒഴിഞ്ഞിരുന്നു.

എന്നാല്‍ രണ്ട് കുടുംബങ്ങള്‍ അപകടസമയത്ത് ഇവിടെ താമസിച്ചിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത് .ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

 

Latest