Ongoing News
ബസ്സില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍
യാത്രക്കാരന്റെ ബാഗിന് യാതൊരു കേടുപാടുമില്ലാതെ 63,000 രൂപയാണ് സംഘം മോഷ്ടിച്ചത്

സുൽത്താൻ ബത്തേരി| സുൽത്താൻ ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന വയനാട് ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന്റെ ബാഗിൽ നിന്ന് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പ്രതികളായ മലപ്പുറം സ്വദേശി അബ്ദുല്ലക്കോയ എന്ന ഷാനവാസ്, ചാന്ദ് എന്‍, സമീര്‍ കെ എന്നിവരെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ യും സംഘവും അറസ്റ്റ് ചെയ്തത്.
ബസ് യാത്രക്കാരനായ മടവൂര്‍ സ്വദേശിയുടെ ബാഗില്‍ നിന്നും 63000 രൂപയാണ് സംഘം മോഷ്ടിച്ചിരുന്നത്. ബാഗിന് യാതൊരു കേടുപാടും സംഭവിക്കാതെയാണ് മോഷണം നടത്തിയത്.
---- facebook comment plugin here -----