Connect with us

bus fire

ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ് കത്തിനശിച്ചു

ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.

Published

|

Last Updated

തിരുവനന്തപുരം | ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിനു തീപിടിച്ചു. ബസിനുള്ളില്‍ നിന്നു പുക ഉയരുന്നതു കണ്ട ഡ്രൈവര്‍ ബസ് നിര്‍ത്തി എല്ലാവരെയും പുറത്തിറക്കിയത് വന്‍ അപകടം ഒഴിവാക്കി.

ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. രാവിലെ എട്ടു മണിയോടെ ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ചെമ്പകമംഗലത്തിന് സമീപം ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയ ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി.
യാത്രക്കാര്‍ക്ക് പരിക്കില്ല. ബസ് പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

 

---- facebook comment plugin here -----

Latest