National
ഉയര്‍ന്ന ജുഡീഷ്യറിയിലുള്ള ആദരണീയന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു ശേഷം കോടതി ബഞ്ചില്‍ നിന്ന് ജഡ്ജിയുടെ പിന്മാറ്റം
ഉയര്‍ന്ന ജുഡീഷ്യറിയിലുള്ള ആദരണീയനായ വ്യക്തി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലെ ചെന്നൈ ബഞ്ചില്‍ നിന്ന് ജസ്റ്റിസ് ശരദ് കുമാര്‍ ശര്‍മ പിന്മാറിയത്.

ചെന്നൈ | ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോടതി ബഞ്ചില്‍ നിന്ന് ജഡ്ജിയുടെ പിന്മാറ്റം. ജസ്റ്റിസ് ശരദ് കുമാര്‍ ശര്‍മയാണ് ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലെ ചെന്നൈ ബഞ്ചില്‍ നിന്ന് പിന്മാറിയത്. ഉയര്‍ന്ന ജുഡീഷ്യറിയിലുള്ള ആദരണീയനായ വ്യക്തി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് പാപ്പരത്ത ഹരജി സംബന്ധിച്ച കേസിന്റെ നടപടികളില്‍ നിന്നുള്ള ജസ്റ്റിസ് ശരദ് കുമാര്‍ ശര്‍മയുടെ പിന്മാറ്റം.
താന്‍ ആഗ്രഹിക്കുന്ന വിധിക്കായി ഉന്നത പദവിയിലിരിക്കുന്നയാള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. ആവശ്യവുമായി വന്ന ഫോണ്‍ സന്ദേശം ജസ്റ്റിസ് ശരദ് കുമാര്‍ ശര്‍മ മറ്റ് അഭിഭാഷകരെ കാണിച്ചു.
ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുമായി ബന്ധപ്പെട്ട കേസിലാണ് അന്യായ ഇടപെടലുണ്ടായത്.