Kozhikode
വായനാദിനത്തില്‍ വായനക്കാരുടെ സംഗമം സംഘടിപ്പിച്ചു
ജീവനക്കാരിലെ മികച്ച വായനക്കാരെ ആദരിച്ചു.

നോളജ് സിറ്റിയില്‍ നടന്ന വായനാ ദിനാചരണത്തില്‍ പ്രജീഷ് രാജേന്ദ്ര പ്രസാദ് പ്രസംഗിക്കുന്നു.
നോളജ് സിറ്റി | ദേശീയ വായനാ ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജീവനക്കാര്‍ക്കിടയിലെ വലിയ വായനക്കാരുടെ വായനാ ജീവിതത്തെ കുറിച്ച് മലൈബാര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സെഷന്‍ വേറിട്ട അനുഭവമായി. ജീവനക്കാരന്റെ യാത്രാ അനുഭവങ്ങള്‍ പങ്കുവെക്കുന്ന പുസ്തക പ്രകാശനം ചെയ്യുകയും ചെയ്തു.
ജീവനക്കാരില്‍ നിന്ന് ഏറ്റവും മികച്ച വായനക്കാരായി തിരഞ്ഞെടുക്കപ്പെട്ട ഫിനാന്‍സ് ഓഫീസര്‍ പ്രജീഷ് രാജേന്ദ്ര പ്രസാദ്, ഫെസിലിറ്റി ഓഫീസര്‍ അബ്ദുല്‍ അസീസ്, സെക്യൂരിറ്റി ജീവനക്കാരന്‍ അബ്ദുല്‍ ഖാദിര്‍, മലൈബാര്‍ സൗത്തേഷ്യന്‍ കലക്ഷന്‍ ലീഡ് മുഹമ്മദ് ഖലീല്‍ നൂറാനി എന്നിവരാണ് വായനാ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇവരെ മലൈബാര്‍ ഫൗണ്ടേഷന്‍ ആദരിക്കുകയും ചെയ്തു.
സയ്യിദ് ഹാശിം ജീലാനി രചിച്ച യാത്രാ വിവരണം ‘ലെജന്‍ഡ്സ് ഓഫ് ഇറാഖ്; ടെയില്‍സ് ഫ്രം എ ലോസ്റ്റ് നാഷന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് ചടങ്ങില്‍ നടന്നത്. സി എ ഒ. അഡ്വ. തന്‍വീര്‍ ഉമര്‍ പുസ്തകത്തിന്റെ ആദ്യകോപ്പി സി എഫ് ഒ. യൂസുഫ് നൂറാനിക്ക് കൈമാറി. മലൈബാര്‍ പ്രസാണ് പ്രസാധകര്‍. ചടങ്ങില്‍ സയ്യിദ് ഹാശിം നൂറാനി, നൂറുദ്ദീന്‍ മുസ്തഫ നൂറാനി പ്രസംഗിച്ചു.