monkey pox
സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങ് വസൂരിയെന്ന് സംശയം
വിദേശത്ത് നിന്ന് എത്തിയ വ്യക്തിയുടെ സാമ്പിള്‍ പരിശോധനക്കയച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം | വിദേശത്ത് നിന്ന് കേരളത്തിലെത്തിയ ആള്‍ക്ക് കുരങ്ങ് വസൂരി (മങ്കി പോക്‌സ്)യെന്ന് സംശയം. കുരങ്ങ് വസൂരി ലക്ഷണത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ സ്രവം പരിശോധനക്കായി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പരിശോധന ഫലം വൈകിട്ടോടെ ലഭിക്കുമെന്നും ഇതിന് ശേഷമേ സ്ഥിരീകരക്കാനാകൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം യു എ ഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് രോഗ ലക്ഷണമുള്ളത്. പനി ലക്ഷണുള്ള ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു.
രോഗമുള്ള ആളുമായി വിദേശത്ത് നിന്ന് എത്തിയ ആള്‍ക്ക് സമ്പര്‍ക്കമുണ്ട്. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പടരുന്ന രോഗമാണ് കുരങ്ങ് വസൂരി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലുള്ളത് ഇയാളുടെ വീട്ടിലുള്ളവര്‍ മാത്രമാണ്. രോഗം സ്ഥിരീകരിച്ചാല്‍ ചെയ്യേണ്ട മുന്‍കരുതല്‍ നടപടികളെല്ലാം എടുത്തിട്ടുണ്ട്. അപകടം കുറഞ്ഞ രോഗമാണിത്. മരണ നിരക്കും കുറവാണ്. രോഗിയുമായി അടുത്തിടപെടുന്നവര്‍ക്ക് മാത്രമേ രോഗം പകരൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.