Connect with us

Ongoing News

പ്രവാചകാധ്യാപനത്തിലൂടെ മാത്രമേ സമാധാന ലോകം സാധ്യമാകൂ: സയ്യിദ് അത്വാഉല്ല തങ്ങൾ ഉദ്യാവരം

മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രകീര്‍ത്തന സദസ്സ് ആരംഭിച്ചു

Published

|

Last Updated

പുത്തിഗെ | ലോകം അശാന്തിയിലേക്കും അക്രമങ്ങളിലേക്കും നീങ്ങാനുള്ള കാരണം മാനവരാശിയുടെ പ്രവൃത്തികളുടെ ഫലമാണെന്നും പ്രവാചക അധ്യാപനങ്ങൾ അംഗീകരിക്കുന്നതിലൂടെ മാത്രമേ സമാധാന ലോകം സൃഷ്ടിക്കാൻ സാധിക്കുകയുള്ളുവെന്നും സയ്യിദ് അത്വാഉള്ള തങ്ങൾ ഉദ്യാവരം അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ പ്രകീര്‍ത്തന സദസ്സ് മൂന്നാം ദിനം പ്രാർഥനക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് മൗലാ ജമലുല്ലൈലി തങ്ങൾ പ്രാര്‍ഥന നടത്തി. സയ്യിദ് മുത്തുകോയ തങ്ങൾ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുൽ അസീസ് അൽ ഹൈദ്രോസി തങ്ങൾ, ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂര്‍, ലത്തീഫ് സഖാഫി മൊഗ്രാല്‍,  ആലിക്കുഞ്ഞി മദനി, ഹസൈനാർ സഖാഫി നാരമ്പാടി, ഹാജി അമീറലി ചൂരി, മുസ്തഫ സഖാഫി, അബ്ദുസ്സലാം അഹ്‌സനി, ജമാലുദ്ധീൻ സഖാഫി, കുഞ്ഞുമുഹമ്മദ് അഹ്‌സനി, ഇബ്രാഹിം അഹ്‌സനി സംബന്ധിച്ചു. ഉമർ സഖാഫി കർന്നൂർ പ്രസംഗിച്ചു.

Latest