Kerala
ഒന്നര വയസുകാരിയെ ഇസ്തിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു; പിതാവ് അറസ്റ്റില്‍
മദ്യപിച്ചെത്തുന്ന അഗസ്റ്റിന്‍ കുട്ടിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു

തിരുവനന്തപുരം | വിഴിഞ്ഞത്ത് ഒന്നര വയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂരത. കുട്ടിയുടെ കാലില്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു. സംഭവത്തില്‍ വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചെത്തുന്ന അഗസ്റ്റിന്‍ കുട്ടിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇത് രണ്ടാം തവണയാണ് ഇസ്തിപ്പെട്ടി ഉപയോഗിച്ച് കുട്ടിയെ പൊള്ളിക്കുന്നത്. കുട്ടിയുടെ മുത്തശ്ശിയാണ് പോലീസില്‍ പരാതി നല്‍കിയത്.
---- facebook comment plugin here -----