Ongoing News
പിതാവ് പിന്നോട്ടെടുത്ത വാഹനം തട്ടി പരുക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു
വീടിന്റെ മുറ്റത്ത് വെച്ച് പിക് അപ് വാന്‍ ഇടിച്ചായിരുന്നു അപകടം

കോട്ടയം | പിതാവ് പിന്നോട്ടെടുത്ത വാഹനം തട്ടി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കോട്ടയം അയര്‍ക്കുന്നം കോയിത്തുരുത്തില്‍ നിബിന്‍ദാസ്- മരിയ ദമ്പതികളുടെ ഏക മകള്‍ ദേവപ്രിയയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പിക് അപ് വാന്‍ തിരിച്ചിടുന്നതിനിടെയായിരുന്നു അപകടം. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദേവപ്രിയ ഇന്ന് രാവിലെയാണ് മരിച്ചത്.
സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.
---- facebook comment plugin here -----