Connect with us

Health

പ്രവാസികള്‍ക്കായുള്ള പുതിയ മെഡിക്കല്‍ പരിശോധനാ കേന്ദ്രം തുറന്നു

പ്രതിദിനം ആയിരം സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പുതിയ കേന്ദ്രം.

Published

|

Last Updated

കുവൈത്ത് സിറ്റി | ആരോഗ്യ മന്ത്രാലയത്തിന്റെ അഞ്ചാമത് പ്രവാസി പരിശോധനാ കേന്ദ്രം മിഷ്രിഫിലെ കുവൈത്ത് ഇന്റര്‍നാഷണല്‍ ഫെയര്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. അല്‍ സഈദ് ഉദ്ഘാടനം ചെയ്തു. പ്രതിദിനം ആയിരം സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പുതിയ കേന്ദ്രം. മറ്റ് കേന്ദ്രങ്ങളിലെ സമ്മര്‍ദം കുറക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കേന്ദ്രം തുറക്കുന്നത്. കേന്ദ്രത്തില്‍ 10 രജിസ്‌ട്രേഷന്‍ കൗണ്ടറുകളും 500 പേര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. നാല് എക്‌സ്‌റേ മുറികളും 20 രക്തപരിശോധനാ ക്ലിനിക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എക്‌സ്‌റേ ടെക്‌നീഷ്യന്മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 160 വ്യക്തികളാണ് കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്നത്. പ്രതിദിനം 12 മണിക്കൂറാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

 

 

Latest