dead body found
വയനാട്ടില്‍ നിര്‍ത്തിയിട്ട വാനില്‍ തമിഴ്‌നാട് സ്വദേശി മരിച്ച നിലയില്‍
മൃതദേഹം റോഡരികില്‍ നിര്‍ത്തിയിട്ട ഓംനി വാനില്‍

കല്‍പ്പറ്റ | വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി മുക്കുത്തികുന്നില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഓംനി വാനിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മഞ്ജൂര്‍ സ്വദേശി ഡേവിഡാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ കാണാനില്ലെന്ന് കാണിച്ച് തമിഴ്‌നാട് പോലീസിന് ഭാര്യ പരാതി നല്‍കിയിരുന്നു.
മൃതദേഹത്തില്‍ മുറിവുകളോ ബലപ്രയോഗം നടന്നതിന്റെ സൂചനകളൊന്നുമില്ല.നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----