Connect with us

National

മോര്‍ബി തൂക്ക് പാലം നിര്‍മാണത്തില്‍ നടന്നത് വന്‍ തട്ടിപ്പ്; രണ്ട് കോടി അനുവദിച്ചിട്ടും ചിലവഴിച്ചത് 12 ലക്ഷം മാത്രം

കരാര്‍ ലഭിച്ച ഒവേര കമ്പനിക്കോ അവര്‍ ഉപകരാര്‍ നല്‍കിയ കമ്പനിക്കോ പാലം നിര്‍മ്മാണത്തില്‍ മുന്‍ പരിചയമില്ലെന്നും പോലീസ് കണ്ടെത്തി

Published

|

Last Updated

അഹമ്മദാബാദ്  | ഗുജറാത്തില്‍ ദുരന്തത്തിനിടയാക്കിയ മോര്‍ബി തൂക്കുപാലം നിര്‍മ്മാണത്തില്‍ നടന്നത് വന്‍ അഴിമതി. അറ്റകുറ്റപ്പണിക്കായി രണ്ട് കോടി രൂപ അനുവദിച്ചതില്‍ കമ്പനി ചെലവാക്കിയത് 12 ലക്ഷം മാത്രമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. .പാലം ബലപ്പെടുത്തിയില്ലെന്നും മോടി പിടിപ്പിക്കല്‍ മാത്രം നടന്നത് എന്നുമാണ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കരാര്‍ ലഭിച്ച ഒവേര കമ്പനിക്കോ അവര്‍ ഉപകരാര്‍ നല്‍കിയ കമ്പനിക്കോ പാലം നിര്‍മ്മാണത്തില്‍ മുന്‍ പരിചയമില്ലെന്നും പോലീസ് കണ്ടെത്തി.ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് മോര്‍ബിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഓഫീസര്‍ സന്ദീപ് സിംഗ് സാലയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തൂക്ക് പാലത്തിന്റെ അറ്റകുറ്റപ്പണിയില്‍ സര്‍വത്ര ക്രമക്കേടാണ് നടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഏഴ് മാസത്തോളമാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടത്. ഇക്കാലയളവില്‍ പഴയ കമ്പികള്‍ മാറ്റുകയോ പാലം ബലപ്പെടുത്തുകയോ ഉണ്ടായില്ലെന്നാണ് കണ്ടെത്തല്‍. തറയിലെ മരപ്പാളികള്‍ക്ക് പകരം അലൂമിനിയം ഉപയോഗിച്ചു. ഇത് പാലത്തിന് ഭാരം കൂട്ടി. ഇത് എഞ്ചിനീയറിംഗ് വീഴ്ചയാണ്. പക്ഷെ ഈ പണികളിലൊന്നും എഞ്ചിനീയറിംഗ് വൈദഗ്ദ്യം ഉള്ളവര്‍ മേല്‍നോട്ടത്തിനുണ്ടായിരുന്നില്ല.ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാലം തുറന്ന് കൊടുക്കുകയും ചെയ്തു.

Latest