Kerala
ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലുമായി ഇന്ന് എസ്‌ഐടിയുടെ തെളിവെടുപ്പ്
തിരുവല്ലയിലെ ഹോട്ടലില്‍ എത്തിക്കും. പാലക്കാടും തെളിവെടുപ്പ് നടക്കും.
പത്തനംതിട്ട| ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ഇന്ന് തെളിവെടുപ്പ് നടക്കും. പരാതിയില്‍ പറയുന്ന തിരുവല്ലയിലെ ഹോട്ടലിലും പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടക്കും. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ നിന്നും രാവിലെ ആറു മണിക്ക് തന്നെ രാഹുലുമായി എസ്‌ഐടി സംഘം തെളിവെടുപ്പിന് പുറപ്പെട്ടു. യുവതിയെ പീഡിപ്പിച്ചു എന്നു പരാതിയില്‍ പറയുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുക്കും. രണ്ടാം ദിവസമായ ഇന്നും രാഹുലിനെ വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യും. മറ്റന്നാളാണ് രാഹുലിന്റെ ജാമ്യാക്ഷേ പരിഗണിക്കുന്നത്
മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയില്‍ നല്‍കിയത്. പത്തനംതിട്ട എആര്‍ ക്യാമ്പിലുള്ള രാഹുലിനെ രണ്ടാം ദിവസമായ ഇന്നും വിശദമായി ചോദ്യം ചെയ്യും. ജനുവരി 15ന് വൈകീട്ടാണ് പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കേണ്ടത്. തെളിവെടുപ്പിനിടെ യുവജന രാഷ്ടീയ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കും.



