Connect with us

Kerala

താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; കാര്‍ തകര്‍ത്തു

താമരശ്ശേരി അമ്പായത്തോട് സ്വദേശി അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. താമരശ്ശേരി അമ്പായത്തോട് സ്വദേശി അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ജിനീഷിന്റെ കാറും അക്രമി സംഘം തകര്‍ത്തിട്ടുണ്ട്. താഴെ പരപ്പന്‍പൊയിലില്‍ വെച്ചാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘമാണ് യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ജിനീഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

യുവാവിന്റെ ശരീരമാകെ കുത്തേറ്റ നിലയിലാണ്. മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായും തട്ടിക്കൊണ്ടു പോകല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഇയാളുടെ കൈയ്യിലും കത്തിയുണ്ടായിരുന്നു. പോലീസ് ഇത് കണ്ടെടുത്തു. അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നു പോലീസ് അറിയിച്ചു.

 

 

Latest