Connect with us

motor vehicle department

മോട്ടോര്‍ വാഹന വകുപ്പിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണമെന്ന്

ഫീസ്, ടാക്‌സ് എന്നിവ പിരിക്കാനുള്ള നിര്‍ദ്ദേശത്തെ വഴിയില്‍ തടഞ്ഞുള്ള പിഴയെന്നു വ്യാഖ്യാനിച്ചതായി വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | 1000 കോടി രൂപ പിഴയിനത്തില്‍ സമാഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

ഫീസ്, ടാക്‌സ് തുടങ്ങിയ വകുപ്പിന്റെ വരുമാന മാര്‍ഗത്തോടൊപ്പം തന്നെ കുടിശ്ശികയായ നികുതി പിരിച്ചെടുക്കുന്നതിനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
നിര്‍ദ്ദേശത്തില്‍ ഒരിടത്തും പിഴയീടാക്കണമെന്ന് പറയുന്നില്ല. മോട്ടോര്‍ വാഹന വകുപ്പില്‍ ഓരോ ഓഫീസിനും ടാര്‍ജറ്റ് നല്‍കാറുണ്ട്. ഇത് പിഴ പിരിക്കുന്നതിനല്ല.

വര്‍ഷാവര്‍ഷം ബജറ്റ് എസ്റ്റിമേറ്റ് പുതുക്കുകയെന്നതും നികുതി വരുമാനം വര്‍ധിപ്പിക്കുക എന്നതും സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് വകുപ്പ് വ്യക്തമാക്കി.

റവന്യൂ വരുമാനം നേടുന്ന എല്ലാ വകുപ്പുകളിലും ഇത്തരത്തില്‍ റിവൈസ്ഡ് എസ്റ്റിമേറ്റ് നല്‍കാറുണ്ട് . അത്തരത്തില്‍ ലഭിക്കുന്ന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി കീഴിലുളള ഓഫീസിലേക്ക് അയകുക എന്നത് ഒരു ഭരണ നിര്‍വ്വഹണ പ്രക്രിയ മാത്രമാണ്.

സര്‍ക്കുലര്‍ പിഴ പിരിക്കുന്നതിനുള്ള നിര്‍ദ്ദേശം എന്ന് വ്യാഖ്യാനിച്ചത് നിര്‍ഭാഗ്യകരമാണ്.
മോട്ടോര്‍ വാഹന നികുതി എന്ന് പറഞ്ഞാല്‍ വഴിയില്‍ പിടിച്ച് നിര്‍ത്തി അടപ്പിക്കുന്ന പിഴയല്ല. മോട്ടോര്‍ വാഹന നിയമ പ്രകാരം നല്‍കപ്പെടുന്ന നികുതിയാണത്. സാമ്പത്തിക വര്‍ഷമവസാനിക്കുന്നതിന് മുമ്പ് തന്നെ (ജനുവരിയില്‍ തന്നെ) നികുതി ലക്ഷ്യം കൈവരിച്ച സാഹചര്യത്തില്‍ പിന്നീടുള്ള 2 മാസത്തേക്ക് (ഫെബ്രുവരി, മാര്‍ച്ച്) നികുതി ടാര്‍ജറ്റ് പുതുക്കേണ്ടത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്.

അത് റോഡില്‍ തടഞ്ഞ് നിര്‍ത്തി പിഴ ചുമത്തുന്നതിനുള്ള ടാര്‍ജറ്റ് എന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണെന്നും വകുപ്പ് വിശദമാക്കി.

 

---- facebook comment plugin here -----

Latest