Connect with us

Afghanistan crisis

പഞ്ച്ശീറിലെ പ്രതിരോധ സേന വക്താവ് ഏറ്റ്മുട്ടലിനിടെ കൊല്ലപ്പെട്ടു

അഫ്ഗാന്‍ വാര്‍ത്താ മാധ്യമമായ ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Published

|

Last Updated

കാബൂള്‍ |  ഏറ്റമുട്ടലിനിടെ പഞ്ച്ശീറിലെ താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയുടെ വക്താവ് കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ വക്താവ് ഫഹിം ദഷ്ടിയാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ വാര്‍ത്താ മാധ്യമമായ ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജാമിയത്ത്-ഇ-ഇസ്ലാമി പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക ഫെഡറേഷനില്‍ അംഗവുമായിരുന്നു ഫഹിം ദഷ്ടി. താലിബാനെതിരെ
കടുത്ത പോരാട്ടമാണ് അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസേന ഈ പ്രദേശത്ത് നടത്തിവരുന്നത്.വെള്ളിയാഴ്ച രാത്രി പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാന്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ഫഹിം കൊല്ലപ്പെട്ടത്.

 

Latest