Kuwait
ടൂറിസം മേഖലക്ക് ഉണര്‍വ്വ് പകര്‍ന്ന് കുവൈത്തില്‍ ക്രൂയിസ് കപ്പലെത്തി
ഏകദേശം ആയിരത്തോളം യൂറോപ്യന്‍ വിനോദ സഞ്ചരികളുമായി എം എസ് ആര്‍ടാനിയ എന്ന കപ്പല്‍ കുവൈത്തിലെ ശുവൈഖ് തുറമുഖത്തെത്തി

കുവൈത്ത് സിറ്റി | 2012ന് ശേഷം ആദ്യ ക്രൂയിസ് കപ്പല്‍ കുവൈത്തിലെത്തി. ഏകദേശം ആയിരത്തോളം യൂറോപ്യന്‍ വിനോദ സഞ്ചരികളുമായി എം എസ് ആര്‍ടാനിയ എന്ന കപ്പല്‍ കുവൈത്തിലെ ശുവൈഖ് തുറമുഖത്തെത്തി. ഈ ക്രൂയിസ് കപ്പലിന്റെ വരവ് കുവൈത്തിന്റെ ടൂറിസം പ്രോഗ്രാമിന്റെ ഭാഗമാണെന്നും ന്യൂ കുവൈത്ത് 2035 എന്ന കാഴ്ചപ്പാടിന്റെ ചട്ടക്കൂടിലും നിരവധി അന്താരാഷ്ട്ര അറബ് ഗള്‍ഫ് തുറമുഖങ്ങള്‍ സന്ദര്‍ശിച്ച് വരുന്ന ടൂറിസം പദ്ധതി യുടെ ഭാഗമായാണ് കപ്പല്‍ കുവൈത്തിലെത്തുന്നതെന്ന് കുവൈത്ത് തുറമുഖ കോര്‍പറേ ഷന്‍ പത്ര കുറിപ്പില്‍ അറിയിച്ചു.
231മീറ്റര്‍ നീളവും 29മീറ്റര്‍ വീതിയും 9 നിലകളുമുള്ള ജര്‍മന്‍ ആസ്ഥാനമായുള്ള ക്രൂയിസ് ഷിപ്പ് ഓപറേറ്റാറായ ഫീനിക്സ് റീസന്റെ കപ്പലിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ ‘ആര്‍ട്ടേനിയ ‘ആണ്.