Connect with us

National

യു പിയില്‍ വീടിന് തീപ്പിടിച്ച് ദമ്പതികളും മൂന്ന് മക്കളും മരിച്ചു

ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

ലഖ്‌നൗ  | ഉത്തര്‍പ്രദേശില്‍ വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. കാണ്‍പുരിലെ ഹരാമൗ ഗ്രാമത്തിലാണ് സംഭവം.

സതിഷ്(27), ഭാര്യ കാജള്‍(24), മക്കളായ സണ്ണി(ഏഴ്), സന്ദീപ്, മകള്‍ ഗുഡിയ(രണ്ട്) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മറ്റൊരു യുവതിക്ക് പരുക്കേറ്റു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.