Connect with us

Kerala

പാനൂരില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

പാനൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹാഷിമിനാണ് വെട്ടേറ്റത്.

Published

|

Last Updated

പാനൂര്‍ | കണ്ണൂര്‍ പാനൂരില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. പാനൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ പി ഹാഷിമിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ആര്‍ എസ് എസാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

 

Latest