Connect with us

Ongoing News

കാര്‍ ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു

അടൂര്‍ മിത്രപുരം മാര്‍ ക്രിസോസ്റ്റം കോളജിലെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഭിറാം(21) ആണ് മരിച്ചത്.

Published

|

Last Updated

അടൂര്‍ | കാര്‍ ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. പന്തളം പെരുമ്പുളിക്കല്‍ ശ്രീനിലയത്തില്‍ പരേതനായ എം എ സി ടി കോടതി ഉദ്യോഗസ്ഥന്‍ ശ്രീകുമാറിന്റേയും സുമതിക്കുട്ടി അമ്മ (ഭദ്ര) യുടേയും മകന്‍ അഭിറാം(21) ആണ് മരിച്ചത്.

അടൂര്‍ മിത്രപുരം മാര്‍ ക്രിസോസ്റ്റം കോളജിലെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. അടൂര്‍-പന്തളം എം സി റോഡില്‍ മിത്രപുരം മാര്‍ ക്രിസോസ്റ്റം കോളജിനു സമീപത്തായി ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് അപകടമുണ്ടായത്.

ക്ലാസ് കഴിഞ്ഞ് പന്തളം കുരമ്പാലയിലുള്ള വീട്ടിലേക്ക് പോയ അഭിറാം ഓടിച്ച ബൈക്കിന്റെ അരികില്‍ അതേ ദിശയില്‍ തന്നെ പോയ കാര്‍ തട്ടുകയായിരുന്നു. ഗുരുതര പരുക്കേറ്റ അഭിറാമിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കാറിന്റെ ഡ്രൈവര്‍ പന്തളം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സഹോദരി: ആര്യശ്രീ (വിപ്രോ ഇന്‍ഫോസിസ്, തിരുവനന്തപുരം).

 

---- facebook comment plugin here -----

Latest