Malappuram
ജമലുല്ലൈലി ഉറൂസിന് പ്രൗഢമായ തുടക്കം
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇഷാധ സ്റ്റുഡൻസ് കൺക്ലാവെ ഡോക്ടർ ഷൗക്കത്ത് നഈമി അൽ ബുഖാരി കാശ്മീർ ഉദ്ഘാടനം ചെയ്യും.

തേഞ്ഞിപ്പലം | അൽ ആരിഫ് ബില്ലാഹി അൽ മജ്‌ദൂബ് അസയ്യിദ് സ്വാലിഹ് ജമലുല്ലൈലി നൊസ്സൻ തങ്ങളുപ്പാപ്പയുടെ നൽപ്പാത്തിരണ്ടാമതും മകൻ സയ്യിദ് ഫള്ൽ ജമലുല്ലൈലി തങ്ങളുടെ പതിനാലാമതും ഉറൂസിന് പ്രൗഢമായ തുടക്കം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സയ്യിദ് സ്വാലിഹ് ജമലുല്ലൈലി കൊടിയേറ്റത്തിന് കാർമികത്വം വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹുസൈൻ അഹ്മദ് ശിഹാബ് തങ്ങൾ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ പ്രാരംഭ പ്രാർത്ഥന നടത്തി. അലി ബാഖവി ആറ്റുപുറം അനുസ്മരണ പ്രഭാഷണം നടത്തി. കെ ടി താഹിർ സഖാഫി, അബൂബക്കർ മാസ്റ്റർ പടിക്കൽ, പി കേ ബഷീർ ഹാജി പടിക്കൽ പ്രസംഗിച്ചു.
അസ്മാഉൽ ഹുസ്ന മജ്‌ലിസിന് ജലാലുദ്ദീൻ ജീലാനി സഖാഫി നേതൃത്വം നൽകി. സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാൻ അൽ ബുഖാരി കടലുണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തി. സയ്യിദ് മുഹമ്മദ് ബാഹസൻ ജമലുല്ലൈലി മഖാമിൽ സയ്യിദ് ഹുസൈൻ കോയ ജമുലുല്ലൈലി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം വഹിച്ചു. തുടർന്ന് വിവിധ മഖാം സിയാറത്തുകൾക്ക് സയ്യിദ് മുഹമ്മദ് ഫാറൂക്ക് ജമലുല്ലൈലി പെരുമുഖം , സയ്യിദ് കുഞ്ഞിക്കോയ ജമലുല്ലൈലി കോട്ടയിൽ സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി , സയ്യിദ് മുഹമ്മദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് ജരീർ ജമലുല്ലൈലി സഖാഫി കൊളപ്പുറം നേതൃത്വം നൽകി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇഷാധ സ്റ്റുഡൻസ് കൺക്ലാവെ ഡോക്ടർ ഷൗക്കത്ത് നഈമി അൽ ബുഖാരി കാശ്മീർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ത്വാഹ ഹുസൈൻ നൂറാനി കരുവന്തുരുത്തി അധ്യക്ഷത വഹിക്കും. എൻ പി എം ബഷീർ ഫൈസി വണ്ണക്കോട്, ഡോക്ടർ ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, പ്രബന്ധങ്ങൾ അവതരിപ്പിക്കും. 5:30ന് സയ്യിദ് സൈനുൽ ആബിദീൻ ജീലാനി മൂചിക്കൽ മൗലിദ് പാരായണത്തിന് നേതൃത്വം നൽകും. ഏഴിന് ആത്മീയ സമ്മേളനം മുഹിസുന്ന പി അബ്ദുൽ ഖാദർ മുസ്ലിയാർ പൊന്മള ഉദ്ഘാടനം ചെയ്യും. റഈസുൽ ഉലമ ഈ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും.
താജുൽ മുഹഖിഖീൻ ശൈഖുനാ കോട്ടൂർ കുഞ്ഞമ്മ മുസ്ലിയാറ് പ്രാരംഭ പ്രാർത്ഥന നിർവഹിക്കും. ഡോക്ടർ എ പി അബ്ദുൽ ഹക്കീം മസ്ഹരി കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് തഹ തങ്ങൾ സഖാഫി തളീക്കര ,സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോക്ടർ കഹുസ്സൈൻ സഖാഫി ചുള്ളിക്കോട് പ്രസംഗിക്കും. ബദർ സാദാത്ത് ഇബ്രാഹിം ഖലീൽ ബുഖാരി കടലുണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തും.