Connect with us

Kerala

ഉറങ്ങിക്കിടന്ന പതിനഞ്ചുകാരിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.

Published

|

Last Updated

പത്തനംതിട്ട | ഉറങ്ങിക്കിടന്നിരുന്ന പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ ആനന്ദപ്പള്ളി പന്നിവിഴ രഞ്ജിത്ത് ഭവനം വീട്ടില്‍ ആര്‍ രഞ്ജിത്ത് (32)നെയാണ് തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനു സമീപത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.

ഈ വര്‍ഷം ജൂണ്‍ ഒമ്പതിനും 11നും രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയോട് ഇയാള്‍ ലൈംഗികാതിക്രമം കാട്ടിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നറിയിച്ചതു പ്രകാരം അടൂര്‍ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച പോലീസ്, പ്രതിയെ വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിച്ചു.

തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ. ജലാലുദ്ധീന്‍, സി പി ഒമാരായ അജിത്, ശ്യാം, റോബി, ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Latest