Connect with us

Kerala

65 വര്‍ഷത്തെ കാത്തിരിപ്പ്: ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി: മുഖ്യമന്ത്രി

ഇനി സബ്ജക്ട് കമ്മറ്റിയുടെ അംഗീകാരം ലഭിക്കണം

Published

|

Last Updated

തിരുവനന്തപുരം |  ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിപ്ലവകരമായ ഭൂപതിവ് നിയമഭേദഗതി കൊണ്ടുവന്നുവെന്നും ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇനി സബ്ജക്ട് കമ്മറ്റിയുടെ അംഗീകാരം ലഭിക്കണം.

എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. 65 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പട്ടയ ഭൂമി വകമാറ്റുന്നത് ക്രമീകരിക്കുന്നതാണ് പ്രധാനം. ഈ ചട്ടത്തിനാണ് ഇന്ന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. രണ്ടാമത്തെ ചട്ടം പിന്നീട് കൊണ്ടുവരും. സര്‍ക്കാര്‍ ഭൂമി പട്ടയം വഴി ലഭിച്ച ഒരാള്‍ക്കും ഭൂവിനിയോഗത്തിന് തടസം ഉണ്ടാകരുത് എന്നാണ് താല്‍പര്യം.റസിഡന്‍ഷ്യല്‍ ഭൂമി ക്രമവല്‍ക്കരിക്കുന്നത് സൗജന്യമാക്കും. ഭൂമി പതിച്ച് കിട്ടിയവരില്‍ പലരുടേയും നിര്‍മ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി.ചട്ടഭേദഗതിയോടെ മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് നിറവേറുന്നത്. മലയോര ജനതയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് അടിവരയിടുന്നത്.

ജിഎസ്ടി സ്ലാബ് മാറ്റം സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടം ഉണ്ടാക്കും.ഇത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കും. സംസ്ഥാനങ്ങളുടെ നഷ്ടം നികത്താന്‍ നടപടി വേണം. ഇക്കാര്യം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

---- facebook comment plugin here -----

Latest