Connect with us

Pathanamthitta

കേന്ദ്രാനുമതിക്കായി പത്തനംതിട്ട ജില്ലയില്‍ നിന്ന് സമര്‍പ്പിച്ച 6,362 പട്ടയങ്ങള്‍; ഇത്തവണയും തീരുമാനമില്ല

പട്ടികയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ റദ്ദാക്കിയ 1,400 പട്ടയങ്ങളും.

Published

|

Last Updated

പത്തനംതിട്ട | കേന്ദ്രാനുമതിക്കായി പത്തനംതിട്ട ജില്ലയില്‍ നിന്നു സമര്‍പ്പിച്ച 6,362 പട്ടയങ്ങളെ സംബന്ധിച്ച് ഇത്തവണയും തീരുമാനമില്ല. പതിറ്റാണ്ടുകളായി പട്ടയത്തിനു കാത്തിരിക്കുന്ന റാന്നി, കോന്നി താലൂക്കിലെ വിവിധ മേഖലകളില്‍പെട്ട പട്ടയങ്ങളാണിവയിലേറെയും. പെരുമ്പെട്ടി-പൊന്തന്‍പുഴ പട്ടയവും ഇതിന്റെ ഗണത്തിലുള്‍പ്പെടുത്തിയിരുന്നെങ്കിലും അതിപ്പോള്‍ കണക്കില്‍ പെടുന്നില്ല. 1977 ജനുവരി ഒന്നിനു മുമ്പായി കൈവശ ഭൂമിയില്‍ താമസമാക്കിയവരെങ്കിലും വനത്തോടു ചേര്‍ന്ന പ്രദേശമെന്ന പേരില്‍ കാലങ്ങളായി പട്ടയം നിഷേധിക്കപ്പെട്ട കുടുംബങ്ങളാണ് കേന്ദ്രാനുമതിയില്ലെന്ന പേരില്‍ തഴയപ്പെടുന്നത്.

2015-16ല്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ വിതരണം ചെയ്യുകയും പിന്നീടു വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്ത 1,400 പട്ടയങ്ങളും ഇതിലുള്‍പ്പെടുന്നു. 6,362 പട്ടയങ്ങള്‍ക്കുള്ള അപേക്ഷ 2021ല്‍ കേന്ദ്രസര്‍ക്കാരിലേക്കു നല്‍കിയതാണ്. 2016-21 മന്ത്രിസഭയുടെ കാലത്തു തുടങ്ങിവച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇപ്പോഴത്തെ റവന്യൂമന്ത്രി കെ രാജന്‍ ചുമതലയേറ്റ ശേഷമാണ് കേന്ദ്രാനുമതിക്കായി അപേക്ഷ നല്‍കിയത്. പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം സ്ഥലപരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ പലതവണ പട്ടയം അപേക്ഷകള്‍ പല കാരണങ്ങള്‍ നിരത്തി കേന്ദ്രം തിരികെ അയച്ചു. ഈ സാഹചര്യത്തിലും 2023ല്‍ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍, വീണ്ടും രണ്ടുവര്‍ഷം പിന്നിട്ടിരിക്കുകയാണ്.

കോന്നി, റാന്നി വനമേഖലയോടു ചേര്‍ന്ന റവന്യൂ ഭൂമിയില്‍ കഴിയുന്ന കുടുംബങ്ങളുടെ പട്ടയങ്ങളാണ് ഇതിലുള്ളത്. ഓരോ പ്രദേശത്തും ഓരോ കാരണമാണ് പട്ടയം നിരസിക്കുന്നതിനു പിന്നിലുള്ളതെന്ന് പറയുന്നു. അപേക്ഷകളെല്ലാം ഒന്നിച്ചു നല്‍കിയതോടെ വിശദീകരണങ്ങളും വ്യത്യസ്തമാണ്.

 

---- facebook comment plugin here -----

Latest