Connect with us

Kerala

ബേപ്പൂരില്‍ പി വി അന്‍വര്‍; സണ്ണിജോസഫിനെ തള്ളി വി ഡി സതീശന്‍

വര്‍ഗീയതയുമായി താന്‍ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും വി ഡി സതീശന്‍

Published

|

Last Updated

കണ്ണൂര്‍ | ബേപ്പൂരില്‍ പി വി അന്‍വറിനെ യു ഡി എഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവനയെ വി ഡി സതീശന്‍ തള്ളിക്കളഞ്ഞു. അന്‍വര്‍ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അര്‍ഥത്തിലാണ് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശന്‍ പറഞ്ഞു. അന്‍വറിന്റെ കാര്യത്തില്‍ യു ഡി എഫില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കുമെന്ന് കൂടിയാണ് സതീശന്‍ നല്‍കുന്ന സൂചന.

വര്‍ഗീയതയുമായി താന്‍ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍ എസ് എസും തനിക്കെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണമാണെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂ എന്നും വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയത ആര് പറഞ്ഞാലും അതിനെ എതിര്‍ക്കുമെന്നും മതേതര മനസ്സുള്ളവര്‍ തന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്്‌ലാമിയുമായുള്ള സഖ്യം തുടരുമെന്ന വി ഡി സതീശന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

 

---- facebook comment plugin here -----

Latest