Connect with us

Education

മഅ്ദിന്‍ കുല്ലിയ്യ ഓഫ് ഇസ്ലാമിക് സയന്‍സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഖാസിം കുറ്റിച്ചിറ, ഇസ്ഹാഖ് ആലുവ, ആസിഫ് ആച്ചംഗി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ജേതാക്കളായി.

Published

|

Last Updated

മലപ്പുറം | മഅദിന്‍ കുല്ലിയ്യ ഓഫ് ഇസ്ലാമിക് സയന്‍സ് 2022-24 വര്‍ഷത്തെ പരീക്ഷാ ഫലം മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തില്‍ നാല് സെമസ്റ്ററുകളിലായി നടന്ന പരീക്ഷകളുടെ ഫൈനല്‍ സി ജി പി എ മൂല്യനിര്‍ണ്ണയാടിസ്ഥനത്തില്‍ ഖാസിം കുറ്റിച്ചിറ, ഇസ്ഹാഖ് ആലുവ, ആസിഫ് ആച്ചംഗി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ജേതാക്കളായി. മുബഷിര്‍ ഒതുക്കുങ്ങല്‍, സല്‍മാന്‍ വാണിയമ്പലം, തൗഫീഖ് ആലപ്പുഴ എന്നിവര്‍ പ്ലാറ്റിനം അവാര്‍ഡ് കരസ്ഥമാക്കി.

മഅദിന്‍ അക്കാദമി ചെയര്‍മാന്‍ ഖലീല്‍ ബുഖാരി തങ്ങള്‍ക്ക് പുറമെ സമസ്ത സെക്രട്ടറി മുഹ് യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്്‌ലിയാര്‍, അഹ്മദ് അബ്ദുള്ള അഹ്‌സനി ചെങ്ങാനി, സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂ ശാകിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ കാമില്‍ സഖാഫി അഗത്തി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ഡോ. ഇബ്രാഹിം സിദ്ദീഖി എന്നിവരടങ്ങുന്ന പ്രമുഖരാണ് ഫാക്കല്‍റ്റീസ്.

റിസള്‍ട്ട് മഅദിന്‍ അക്കാദമി വെബ്‌സൈറ്റില്‍ www.madin.edu.in സ്റ്റുഡന്റ്‌സ് പോര്‍ട്ടലിലും മഅ്ദിന്‍ ഫാമിലി ആപ്പിലും ലഭ്യമാകുന്നതാണ്.

 

 

 

---- facebook comment plugin here -----

Latest