Kerala
മലമ്പുഴ ഡാം തുറന്നു; മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി ഉയര്‍ത്തും
മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്.മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി വൈകീട്ട് അഞ്ചോടെ ഉയര്‍ത്തും.

പാലക്കാട്/ഇടുക്കി | നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. 10 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. ഇതേ തുടര്‍ന്ന് മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
അതിനിടെ, മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി വൈകീട്ട് അഞ്ചോടെ ഉയര്‍ത്തും. ഇതോടെ ആകെ ഉയര്‍ത്തുന്ന ഷട്ടറുകളുടെ എണ്ണം പത്താകും. പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് റൂള്‍ ലെവലിന് മുകളിലാണ്. നിലവില്‍ ആറ് ഷട്ടറുകള്‍ തുറന്ന് 1,068 ഘനയടി ജലം പുറത്തേക്കൊഴുക്കുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.60 അടിയിലെത്തിയിട്ടുണ്ട്.