Kerala
നിപ്പാ സമ്പര്‍ക്കപ്പട്ടികയില്‍ 498 പേര്‍
മലപ്പുറത്ത് മരിച്ച നിപ്പാ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസ്സുകാരിയുടെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട് | സംസ്ഥാനത്ത് നിപ്പാ സമ്പര്‍ക്കപ്പട്ടികയില്‍ നിലവിലുള്ളത് 498 പേര്‍. 203 സമ്പര്‍ക്കബാധിതരുള്ള മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. കോഴിക്കോട് 116, പാലക്കാട് 177, എറണാകുളത്ത് രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. സെപ്തംബര്‍ വരെ നിപ്പാ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
അതിനിടെ, മലപ്പുറത്ത് മരിച്ച നിപ്പാ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസ്സുകാരിയുടെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടെത്തി.. പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള വ്യക്തിയായതിനാല്‍ മരണപ്പെട്ട സ്ത്രീയുടെ സംസ്‌കാര നടപടികള്‍ ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.